25.1 C
Kottayam
Sunday, September 29, 2024

വിശ്വസിക്കാന്‍ പറ്റുന്നില്ല, ഷോക്കിംഗ്!!! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അര്‍ച്ചന കവിയുടെ വിവാഹമോചനം

Must read

നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീപ സാന്നിധ്യമാണ്. പെയിന്റിങ്, വെബ് സീരിയലുകള്‍, ബ്ലോഗുകള്‍ എന്നിവയിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുമുണ്ട്.

താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലാകാറുള്ളതു പോലെ തന്നെ അടുത്തിടെ താരം ‘സ്വയംഭോഗ’ത്തെ കുറിച്ച് പറഞ്ഞതും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി അര്‍ച്ചനേയും ഭര്‍ത്താവ് അബീഷിനേയും കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ. ഇരുവരും വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സെലിബ്രിറ്റികളുടെ വിവാഹം പോലെത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് വിവാഹമോചനവും. അതുകൊണ്ടു തന്നെ വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 2016 ജനുവരിയില്‍ ആണ് അര്‍ച്ചനയും കൊമേഡിയന്‍ കൂടിയായ അബീഷും വിവാഹിതരാകുന്നത്. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിധ്യം കൂടിയാണ് അബീഷ്.

അര്‍ച്ചനയുടെ യൂ ട്യൂബ് വീഡിയോകളില്‍ സ്ഥിര സാന്നിധ്യമായിരുന്ന അബീഷിനെ അര്‍ച്ചന പങ്കിടുന്ന വീഡിയോകളിലും ചിത്രങ്ങളിലും കാണാതായതോടെയാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ചെറുപ്പം മുതല്‍ തന്നെ അര്‍ച്ചനയും അബീഷും തമ്മില്‍ പരിചയമുണ്ട്. ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് അര്‍ച്ചന വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഇരുവരുടെയും വിവാഹ വീഡിയോ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അടുത്തിടെ ഇരുവരുടെയും വിവാഹ വീഡിയോ വൈറല്‍ ആയിരുന്നു. ആ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ കൂടിയാണ് ഇരുവരും തമ്മില്‍ വിവാഹ മോചിതര്‍ ആയി എന്ന് ചിലര്‍ കമന്റുകള്‍ പങ്ക് വയ്ക്കുന്നത്. ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകര്‍ പറയുമ്പോള്‍ സത്യമാണ് ഇതെന്നും മറ്റുചിലര്‍ കമന്റുകള്‍ പങ്കിടുന്നുണ്ട്. അതേസമയം കേട്ടത് സത്യമാകല്ലേ എന്ന പ്രാര്‍ത്ഥനയും ചില ആരാധകര്‍ പങ്ക് വയ്ക്കുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week