Home-bannerNationalNewsTop Stories
‘വായു’ തിരിച്ച് വരുന്നു; ഗുജറാത്ത് വീണ്ടും ഭീതിയുടെ മുള്‍മുനയില്‍
അഹ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും ഭീഷണി ഉയര്‍ത്തി ‘വായു’ചുഴലിക്കാറ്റ്. ഒമാനിലേക്കു പോയ വായു അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായി തിരിച്ചെത്തുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെയോടെ അതി തീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഈ മാസം 16, 17, 18 തീയതികളിലായി വായു തിരിച്ചെത്തിയേക്കാമെന്നു ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അറിയിപ്പ്. അതേസമയം വായൂ ഗുജറാത്തിന് ഇനി ഭീഷണിയാകില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News