32.8 C
Kottayam
Sunday, May 5, 2024

തമിഴ്‌നാട്ടില്‍ കനത്ത മഴ,ഏഴു ബോട്ടുകള്‍ കാണാതായി,നിവാര്‍ കരുത്താര്‍ജ്ജിയ്ക്കുന്നു,കണ്ണുചിമ്മാതെ തമിഴകം

Must read

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ ശക്തമായ മഴ. ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്തമഴയാണ് പെയ്യുന്നത്. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

മാമല്ലപ്പുരത്തിനും കാരയ്ക്കലിനും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്നത്. ആന്ധ്രാ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയിലെ 1200 ജീവനക്കാരെ വിന്യസിക്കും. അതേസമയം പു​തു​ച്ചേ​രി​യി​ലെ കാ​ര​ക്ക​ലി​ല്‍ നി​ന്ന് മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ ഒ​ന്‍​പ​തു ബോ​ട്ടു​ക​ള്‍ കാ​ണാ​താ​യി. ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ട്ട ബോ​ട്ടു​ക​ളാ​ണ് കാ​ണാ​താ​യ​ത്.

ഒ​രു ബോ​ട്ടി​ല്‍ ആ​റു മു​ത​ല്‍ 12 വ​രെ ആ​ളു​ക​ളു​ണ്ടെ​ന്നാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ല്‍​കു​ന്ന വി​വ​രം. കോ​സ്റ്റ്ഗാ​ര്‍​ഡി​നെ വി​വ​ര​മ​റി​യി​ച്ചു​വെ​ന്നും ഇ​തി​നോ​ട​കം തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.23 ബോ​ട്ടു​ക​ളാ​ണ് കാ​ര​ക്ക​ലി​ല്‍ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​ത്. കാ​ണാ​താ​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച വൈ​കി​യും ന​ട​ന്നി​രു​ന്നു​വെ​ന്നും ഫി​ഷ​റീ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അതേസമയം കരതൊടുന്ന സമയം കാറ്റിന്റെ വേഗത മണിക്കൂറില്‍ 145 കിമീ വരെ ആകാമെന്നാണ് കണക്കാക്കുന്നത്.

അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറിനും എട്ടിനും ഇടയിലാവും കരതൊടുക. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയ്ന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പുതുച്ചേരിയില്‍ വ്യാഴാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ എന്നിവരെ ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു.തീരദേശ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

24 ട്രെയ്നുകളാണ് നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. ചെന്നൈ തുറമുഖം അടച്ചിട്ടിരിക്കുകയാണ്. 2016ല്‍ വരദയും, 2018ല്‍ ഗജയേയും നേരിട്ട തമിഴ്നാടിന് ഇത്തവണ കോവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week