24.9 C
Kottayam
Wednesday, May 15, 2024

കോട്ടയം ജില്ലയില്‍ 461 പുതിയ കൊവിഡ് രോഗികള്‍

Must read

കോട്ടയം: ജില്ലയില്‍ 461 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 460 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4553 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 234 പുരുഷന്‍മാരും 181 സ്ത്രീകളും 46 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 463 പേര്‍ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3759 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33005 പേര്‍ കോവിഡ് ബാധിതരായി. 29196 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18189 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -79
ചങ്ങനാശേരി, തലയോലപ്പറമ്പ് – 25
ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി – 18
മുണ്ടക്കയം-16
പനച്ചിക്കാട്-14
കുമരകം – 12
പാലാ- 11
തൃക്കൊടിത്താനം, ടി.വി പുരം, മാടപ്പള്ളി, കുറവിലങ്ങാട് – 10
അയ്മനം -9
കൂരോപ്പട, നെടുംകുന്നം, മാഞ്ഞൂര്‍ -8
എലിക്കുളം, എരുമേലി, വെള്ളൂര്‍ – 7
തിരുവാര്‍പ്പ്, വൈക്കം, കാണക്കാരി, വെച്ചൂര്‍, മുളക്കുളം-6
തലയാഴം, ചിറക്കടവ്, കോരുത്തോട്, ഈരാറ്റുപേട്ട, ഉദയനാപുരം,
കടനാട്, ഭരണങ്ങാനം – 5
വിജയപുരം, കൂട്ടിക്കല്‍, അകലക്കുന്നം,അതിരമ്പുഴ, പാമ്പാടി – 4
മണര്‍കാട്, ഏറ്റുമാനൂര്‍, കറുകച്ചാല്‍, കുറിച്ചി, മറവന്തുരുത്ത്, രാമപുരം,
തലപ്പലം, മണിമല, മീനടം, മീനച്ചില്‍, മുത്തോലി- 3
ഉഴവൂര്‍, കങ്ങഴ, പള്ളിക്കത്തോട്,പൂഞ്ഞാര്‍, അയര്‍ക്കുന്നം,
കടുത്തുരുത്തി, വാഴൂര്‍, കരൂര്‍, തിടനാട്, മേലുകാവ് – 2
പൂഞ്ഞാര്‍ തെക്കേക്കര,കൊഴുവനാല്‍, മൂന്നിലവ്, പാറത്തോട്, വാഴപ്പള്ളി, തലനാട്, ചെമ്പ്, ഞീഴൂര്‍, കിടങ്ങൂര്‍, കല്ലറ, മരങ്ങാട്ടുപിള്ളി – 1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week