26.3 C
Kottayam
Saturday, November 23, 2024

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കൊവിഡ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,85,673 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

28 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം പെരുങ്കടവിള സ്വദേശി കൃഷ്ണന്‍കുട്ടി (57), നെല്ലിമൂട് സ്വദേശി തങ്കരാജന്‍ നാടാര്‍ (57), പ്ലാമൂട്ടുകട സ്വദേശി ജെറാള്‍ഡ് (63), ഊരൂട്ടമ്പലം സ്വദേശി മധു (55), ചിറയിന്‍കീഴ് സ്വദേശിനി ഡി. രാഹില (71), പോത്തന്‍കോട് സ്വദേശി ചക്രപാണി (75), കൊല്ലം മഞ്ഞപ്പാറ സ്വദേശി തോമസ് (71), കണ്ണനല്ലൂര്‍ സ്വദേശി കെ. ജോര്‍ജ് (88), ഫരീദിയ നഗര്‍ സ്വദേശിനി സൈനബ താജുദീന്‍ (54), പത്തനംതിട്ട റാന്നി സ്വദേശിനി അനിത (51), കോട്ടയം സ്വദേശി ഇബ്രാഹീം കുട്ടി (75), ചങ്ങനാശേരി സ്വദേശിനി ശാന്തി (37), കൂവപ്പള്ളി സ്വദേശി സെയ്ദലവി (72), കാഞ്ഞിരപ്പള്ളി സ്വദേശി വിനുകുട്ടന്‍ (27), എറണാകുളം മുരികുംപാടം സ്വദേശി ടി.ടി. ജോസഫ് (77), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി എം.കെ. ചന്ദ്രന്‍ (72), മുണ്ടൂര്‍ സ്വദേശി ശശിധരന്‍ (67), ഇരിങ്ങാലക്കുട സ്വദേശി ജോണി (57), പാലക്കാട് മണ്ണാര്‍കാട് സ്വദേശി ഹംസ (70), ചിറ്റിലഞ്ചേരി സ്വദേശിനി സൗമ്യ (35), തേങ്കുറിശി സ്വദേശിനി തങ്കമ്മ പണിക്കത്തിയാര്‍ (84), മലപ്പുറം സ്വദേശിനി ഫാത്തിമ (80), കോഴിക്കോട് അരൂര്‍ സ്വദേശി നാണു (58), കല്ലായി സ്വദേശി മൊയ്ദീന്‍ (79), കന്നുക്കര സ്വദേശി രവീന്ദ്രന്‍ (75), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് സെയ്ദ് (62), നടുവില്‍ സ്വദേശി കെ.പി. അഹമ്മദ് (86), മുണ്ടല്ലൂര്‍ സ്വദേശി പി.കെ. സുലൈമാന്‍ (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 759, തൃശൂര്‍ 685, മലപ്പുറം 645, ആലപ്പുഴ 628, എറണാകുളം 375, തിരുവനന്തപുരം 436, കൊല്ലം 425, കോട്ടയം 420, പാലക്കാട് 182, കണ്ണൂര്‍ 220, പത്തനംതിട്ട 180, വയനാട് 104, ഇടുക്കി 57, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 12 വീതം, മലപ്പുറം 9, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 580, കൊല്ലം 485, പത്തനംതിട്ട 175, ആലപ്പുഴ 559, കോട്ടയം 361, ഇടുക്കി 105, എറണാകുളം 1078, തൃശൂര്‍ 1088, പാലക്കാട് 413, മലപ്പുറം 545, കോഴിക്കോട് 798, വയനാട് 135, കണ്ണൂര്‍ 177, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,694 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,15,158 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,359 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,97,041 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,318 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2039 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. ഹോസ്റ്റലിലെ...

സനാതനധർമ്മം മഹാമാരിയെന്ന പരാമർശം; ഉദയനിധി സ്റ്റാലിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ...

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.