സെർച്ച് എൻജിനായാലും ബ്രൗസറായാലും ഇന്റർനെറ്റ് രംഗത്ത് ഗൂഗിളിനെ വെല്ലാൻ ആളില്ല.ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രൗസറും ഗൂഗിൾ തന്നെ.എന്നാൽ തങ്ങളുടെ ക്രോമിന്റെ പുതിയപതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരിയ്ക്കുന്നു. സുരക്ഷപിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ സിസ്റ്റത്തെ നിയന്ത്രിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഗൂഗിള്‍ ഇപ്പോള്‍ നല്‍കുന്നത്. ഇതനുസരിച്ച് പുതിയ പതിപ്പ് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രോമിന്റെ ഓഡിയോ കംപോണന്റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷാപാളിച്ച കണ്ടെത്തിയിരിക്കുന്നത്.
ബ്രൗസറിനു സുരക്ഷാ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാനായി ബ്രൗസറിന്റ വലതു മുകള്‍ ഭാഗത്തുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് ഹെല്‍പ്പ്-എബൗട്ട് ഗൂഗിള്‍ ക്രോമില്‍ മാനുവലായി അന്വേഷിക്കാവുന്നതാണെന്ന് ഗൂഗൂള്‍ അറിയിച്ചിട്ടുണ്ട്. ക്രോം 78 എന്ന വേര്‍ഷന്‍ ഐഒഎസ്,മാക്ക്,വിന്‍ഡോസ്,ലിനക്സ് എന്നിവയ്ക്ക് വേണ്ടി ഗൂഗിള്‍ അടുത്തിടെ അപ്ഡേറ്റ് ചെയ്തിരുന്നു. ഐ ഫോണിനു വേണ്ടി ക്രോം അടുത്തിടെ ഡാര്‍ക്ക് മോഡും അവതരിപ്പിച്ചു.
ഡെസ്‌ക്ക്ടോപ്പില്‍ സേവ് ചെയ്തിരിക്കുന്ന ഒരു നമ്പറിലേക്ക് വളരെ വേഗം വിളിക്കാന്‍ കഴിയുന്ന ക്ലിക്ക് ടു കോള്‍ എന്ന ഫീച്ചറും ക്രോം അവതരിപ്പിച്ചു. ഇവയിലൊക്കെയും സുരക്ഷാപിഴവ് കണ്ടേക്കാമെന്ന നിഗമനത്തിലാണ് പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.