24.9 C
Kottayam
Friday, October 18, 2024

കോഴിക്കോട് സ്‌കൂളില്‍ റാഗിംഗ്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി

Must read

കോഴിക്കോട്: കോഴിക്കോട് സ്‌കൂളില്‍ റാഗിംഗിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിക്കു നേരെയാണ് സീനയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരത. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹാഫിസ് അലിക്കാണ് മര്‍ദനമേറ്റത്. ചെവിക്കേറ്റ അടിയാണ് പരിക്കിനു കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിക്ക് 20 ശതമാനം കേള്‍വി കുറവ് സംഭവിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതി പോലീസിന് കൈമാറിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഹാഫിസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.
സ്‌കൂളിന് പുറത്തുള്ള റോഡില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്‌കൂള്‍ ആരംഭിച്ച ഉടനെത്തന്നെ ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഷൂ ധരിക്കരുത്, മുടി പറ്റെ വെട്ടണം, ക്ലീന്‍ ഷേവ് ചെയ്യണം തുടങ്ങിയ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാനും പറഞ്ഞിരുന്നു. ഇതൊന്നും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ഹാഫിസിനെ മര്‍ദ്ദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

Popular this week