25.2 C
Kottayam
Sunday, May 19, 2024

സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി

Must read

കരിപ്പൂര്‍: കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.40നായിരുന്നു സംഭവം.
വിമാനത്തിന്റെ ഉള്ളില്‍ വായു മര്‍ദത്തില്‍ വ്യത്യാസം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിമാനം പറന്നുയര്‍ന്ന് പത്ത് മിനിറ്റിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. തകരാര്‍ പരിഹരിച്ച ശേഷം രാവിലെ 7.41ന് വിമാനം ഷാര്‍ജയിലേക്ക് തിരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week