27.6 C
Kottayam
Monday, November 18, 2024
test1
test1

പാലാരിവട്ടം പാലം പുനർ നിർമ്മാണം ഡി.എം.ആർ.സി.യ്ക്ക്, മേൽനോട്ടം ഇ ശ്രീധരന്

Must read

തിരുവനന്തപുരം: പാലാരിവട്ടം പാലം പുനർ നിർമ്മാണം ഡി.എം.ആർ.സിയെ ഏൽപ്പിയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന്  ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുവനം. മന്ത്രിസഭായോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇവയാണ്

മുന്‍ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്‍മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്ക്കുള്ള അവാര്‍ഡു തുക നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളായിരിക്കും.

*പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിക്ക്*

പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്‍റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്.

പാലത്തിന്‍റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ (ഡി.എം.ആര്‍.സി) വാഗ്ദാനം സ്വീകരിക്കാന്‍ തീരുമാനിച്ചു. പാലത്തിന്‍റെ തകരാറു കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്‍ട്രാക്ടറില്‍ നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കും. ഈ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചു.

*മോട്ടോര്‍ വാഹന (ഭേദഗതി) നിയമം കുറഞ്ഞ കോമ്പൗണ്ടിംഗ് ഫീസ്*

മോട്ടോര്‍ വാഹന (ഭേദഗതി) നിയമം 2019 പ്രകാരം വര്‍ധിപ്പിച്ച പിഴ സംഖ്യയില്‍ ചില കുറ്റങ്ങള്‍ക്ക് വാഹനങ്ങള്‍ തരംതിരിച്ച് കുറഞ്ഞ കോമ്പൗണ്ടിംഗ് ഫീസ് നിശ്ചയിക്കാന്‍ തീരുമാനിച്ചു.

*പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വൈന്‍*

ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തീരുമാനിച്ചു. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

*അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ*

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരണപ്പെട്ട അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രളയബാധിതരുടെ പുനരധിവാസത്തിന് നല്‍കുന്ന ദാനാധാരങ്ങള്‍ക്ക് മുദ്രവിലയിലും രജിസ്ട്രേഷന്‍ ഫീസിലും 2020 മാര്‍ച്ച് 31 വരെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായുള്ള പദ്ധതികളുടെ നടത്തിപ്പിന് 40 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തിലും ഡെപ്യൂട്ടേഷന്‍ വഴിയുമായിരിക്കും നിയമനം.

അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിന് അധിക സാമ്പത്തിക ബാധ്യത കൂടാതെ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയുടെ പദവി നല്‍കാന്‍ തീരുമാനിച്ചു.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമഗ്രമായ ബോധവല്‍ ക്കരണ പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചു. വിമുക്തി മിഷന്‍റെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുക.

സര്‍വ്വെയും ഭൂരേഖയും വകുപ്പിലെ 2999 താല്‍ക്കാലിക തസ്തിക കള്‍ക്ക് 2020 സെപ്റ്റംബര്‍ 30 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജില്‍ സ്ഥാപിക്കുന്ന ഇന്‍ഡോ – ഷാര്‍ജ കള്‍ച്ചറല്‍ സെന്‍ററിനും വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്കാരിക സമുച്ചയത്തിനും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററിനും വേണ്ടി മുപ്പത് ഏക്ര സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള തുക കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം ഷാര്‍ജാ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമി 2017-ല്‍ കേരളം സന്ദര്‍ശിച്ചപ്പോഴാണ് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം ശ്രീചിത്രാഹോമിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണാനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയൂവേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കിറ്റ്കോ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന ജലഗതാഗത വകുപ്പിലെ ബോട്ടു യാത്രാനിരക്ക് ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റര്‍ ദൂരത്തിന് 6 രൂപയായി നിശ്ചയിക്കാന്‍ തീരുമാനിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 21 എന്‍ട്രി കേഡര്‍ തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. മുഴുവന്‍ ശമ്പളച്ചെലവും ദേവസ്വം ബോര്‍ഡ് തന്നെ വഹിക്കണം എന്ന വ്യവസ്ഥയോടെയാണ് ഈ തീരുമാനം.

മട്ടന്നൂര്‍ നീന്തല്‍കുളത്തിന് 15 കോടി രൂപയുടെയും തൃശ്ശൂര്‍ അക്ക്വാട്ടിക് കോംപ്ലക്സിന് 5 കോടി രൂപയുടെയും പദ്ധതി നടപ്പാക്കാന്‍  തീരുമാനിച്ചു.

നെടുമങ്ങാട് ഗവ. കോളേജ് (4), പാലക്കാട് ഗവ. വിക്ടോറിയ കോളേജ് (4), ചാലക്കുടി പി.എം ഗവ. കോളേജ് (4), പത്തനംതിട്ട ഇലന്തൂര്‍ ഗവ. കോളേജ് (1), നിലമ്പൂര്‍ ഗവ. കോളേജ് (1), കരുനാഗ പ്പള്ളി തഴവ ഗവ. കോളേജ് (2) എന്നീ 6 ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 16 മലയാളം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

*ഭൂപരിഷ്കരണ നിയമത്തിന് ഭേദഗതി*

കേരള ഭൂപരിഷ്കരണ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി, മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും സ്ഥാവര-ജംഗമ വസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമത്തില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വില്‍പ്പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനാണ് നിയമത്തില്‍ 87എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുന്നത്.

മഹാത്മാഗാന്ധിയുടെ 150-ാം ജډവാര്‍ഷികം പ്രമാണിച്ച് 11 തടവു കാര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കി വിട്ടയക്കുന്നതിന്  ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഭൂജല വകുപ്പിലെ 206 എസ്.എല്‍.ആര്‍ ജീവനക്കാര്‍ക്ക് 2014 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

ഐ.എച്ച്.ആര്‍.ഡിയിലെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പള സ്കെയില്‍ പത്താം ശമ്പളപരിഷ്കരണത്തിന് ആനുപാതികമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നു കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

സര്‍ക്കാര്‍ സര്‍വ്വീസിലെ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികളെ നിലവില്‍ മലയാളം ടൈപ്പ്റൈറ്റിംഗ് യോഗ്യത നേടുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം വിവിധ സര്‍ക്കാര്‍ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയിലേക്ക് പി.എസ്.സി മുഖേനയുള്ള എല്‍.ഡി.ടൈപ്പിസ്റ്റ് നിയമനത്തിനു കൂടി ബാധകമാക്കും.

*നിയമനങ്ങള്‍, മാറ്റങ്ങള്‍*

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം പിന്നോക്ക വിഭാഗ വകുപ്പിന്‍റെയും വ്യവസായ വകുപ്പിന്‍റെയും അധിക ചുമതലകള്‍ വഹിക്കും.

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും.

തുറമുഖ വകുപ്പ് സെക്രട്ടറിയും കെ.എസ്.ഐ.ഡി.സി എം.ഡിയുമായ സഞ്ജയ് എം കൗളിന് നിലവിലുള്ള ചുമതലയ്ക്കു പുറമെ എക്സ്പോര്‍ട്ട് ട്രേഡ് കമ്മീഷണറുടെ അധിക ചുമതല നല്‍കും.

സ്പോര്‍ട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ് രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി സെക്രട്ടറിയുടെ അധികചുമതല വഹിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം; വയനാട് സ്വദേശിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു

കൊച്ചി: എറണാകുളത്ത് വാഹനാപകടത്തിൽ യുവതിയും യുവാവും മരിച്ചു. തൃപ്പൂണിത്തുറ മാത്തൂർ പാലത്തിനു മുകളിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വയനാട് മേപ്പാടി കടൂർ സ്വദേശിയായ നിവേദിത (21), കൊല്ലം...

വേമ്പനാട് കായൽ ഇരു കൈകാലുകളും ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടന്ന് ആറാം ക്ലാസ് വിദ്യാർത്ഥി;വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്

കോതമംഗലം :ആറാം ക്ലാസ് വിദ്യാർത്ഥി വേമ്പനാട് കായൽ ഇരു കൈകാലുകളും ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടി. കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ...

കോളേജിലെ മൂവ‍ർ സംഘം നിരന്തരം ശല്യം ചെയ്തു?മരിച്ച ദിവസവും വഴക്കുണ്ടായി;അമ്മുവിൻ്റെ മരണത്തിൽ സഹപാഠികളെ ചോദ്യം ചെയ്യും

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അമ്മുവിൻ്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മാനസിക പീഡനം ഏൽക്കേണ്ടി വന്നതായി കുടുംബം ആരോപിക്കുന്ന സാഹചര്യത്തിലാണ്....

കേരളത്തിലെത്തിയത് 14 അംഗ കുറുവ സംഘം, കവര്‍ച്ചക്കാരെ കണ്ടെത്താൻ ഇനി ഡ്രോണും

കൊച്ചി: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണ കേസിൽ അറസ്റ്റിലായ കുറുവാ സംഘത്തിൽപ്പെട്ട സന്തോഷ്‌ സെൽവത്തിനായി ഇന്ന് അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്...

എകലവ്യൻ കൊലക്കേസിൽ ഉത്തരക്കും കാമുകൻ രജീഷിനും ജീവപര്യന്തം

തിരുവനന്തപുരം: വർക്കലയിൽ രണ്ടു വയസുകാരനായ ഏകലവ്യനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. വർക്കല ചെറുന്നിയൂർ സ്വദേശി 27കാരി ഉത്തരക്കും കാമുകൻ രജീഷിനുമാണ് കോടതി ശിക്ഷ വിധിച്ചത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.