KeralaNews

സ്വപ്‌ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. നേരത്തെ സന്ദീപ് നായരെ തിരുവനന്തപുരത്ത് തന്നെയുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഇരുവര്‍ക്കുമെതിരെ കൊഫപോസ ചുമത്തിയതിനെ തുടര്‍ന്നാണ് ജയില്‍മാറ്റം. സന്ദീപ് നായരെ വിയ്യൂര്‍ ജയിലും, സ്വപ്ന സുരേഷിനെ കാക്കനാട് ജയിലുമായിരുന്നു പാര്‍പ്പിച്ചിരുന്നത്.

അതേസമയം ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ഒരാഴ്ചക്കകം വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മൊഴികളും രേഖകളും ഏറെ കുറേ വിജിലന്‍സ് ശേഖരിച്ചു കഴിഞ്ഞു. ലൈഫ് മിഷന്‍ സിഇഒ യുവി ജോസ്, ലൈഫ്മിഷനിലെ എഞ്ചിനിയര്‍മാര്‍, വടക്കാഞ്ചേരി നഗരസഭയിലെ ഉദ്യോഗസ്ഥര്‍, മുന്‍ കണ്‍സള്‍ട്ടന്റ് ഹാബിറ്റാറ്റ് ശങ്കര്‍, യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച യദു, പണമിടപാട് നടന്ന ബാങ്കിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സ്വപ്ന സുരേഷ്, സന്ദീപ്, ശിവശങ്കര്‍ എന്നിവരുടെ മൊഴി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button