ആലപ്പുഴ: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ചേര്‍ത്തല കുത്തിയതോടിന് സമീപം പാട്ടുകുളങ്ങരയില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ സംഘര്‍ഷം. സംഘട്ടന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതോടെ സംഭവത്തില്‍ പോലീസ് ഇടപെട്ടു. അടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം വൈറാലായി കഴിഞ്ഞു.
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മില്‍ ഏറെ നാളായി നില നില്‍ക്കുന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അയല്‍വാസികളായ സ്ത്രീകള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം അടിപിടിയിലേക്ക് മാറുകയായിരുന്നു. കയ്യില്‍ കിട്ടിയ വടികള്‍ ഉപയോഗിച്ച് സ്ത്രീകള്‍ പരസ്പരം അടിയ്ക്കുകയായിരുന്നു. അമ്മമാരുടെ അടിപിടിയിലേക്ക് സ്ത്രീകളും കുട്ടികളും കൂടി പങ്കാളികളായതോടെ കൂട്ടയടിയായി മാറി.
കൊണ്ടും കൊടുത്തും ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയപ്പോള്‍ പോലീസും കേസുമായി മാറി. വീട്ട് മുറ്റത്ത് കൂടിയുള്ള വഴിയെ സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ട് സ്ത്രീകള്‍ എതിര്‍കക്ഷിയുടെ വീട്ടുപടിക്കല്‍ വീണ് കിടന്നതാണ് ആദ്യം വാര്‍ത്തയായത്. സംഭവം അറിഞ്ഞ് ആലപ്പുഴ ആര്‍ഡിഒ സന്തോഷും, ചേര്‍ത്തല തഹസീല്‍ ആര്‍.ഉഷയും സ്ഥലത്തെത്തി വേലി കെട്ടി താല്‍ക്കാലിക വഴിയൊരുക്കി.
പുരയിടത്തിന്റെ സൈഡില്‍ക്കൂടി വഴി നല്‍കണമെന്ന നിര്‍ദ്ദേശവും നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കുത്തിയതോട് പോലീസ് ഇരു കക്ഷികളെയും സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
https://youtu.be/rCD0obQT0Jk