24.7 C
Kottayam
Friday, May 17, 2024

റോഡുകൾ നന്നാക്കിയില്ല, പൊട്ടിത്തെറിച്ച് കളക്ടർ സുഹാസ്

Must read

കൊച്ചി: റോഡുകള്‍ നന്നാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാത്തതിന് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച്‌ എറണാകുളം കളക്ടര്‍ എസ്.സുഹാസ്. റോഡ് മോശമായതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കുമെന്ന് കൊച്ചിയിലെ റോ‍ഡുകള്‍ നേരിട്ട് സന്ദര്‍ശിച്ചശേഷം വിളിച്ചുചേര്‍ത്ത യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ് എനിക്കും നിങ്ങള്‍ക്കും ശമ്പളം നല്‍കുന്നതെന്നും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തു നല്‍കേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും ഇക്കാര്യത്തില്‍ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും കളക്ടർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week