കൊച്ചി: പറവൂരില്‍ വീട്ടമ്മയെയും ഭര്‍തൃമാതാവായ വയോധികയെയും മരിച്ചനിലയില്‍ കണ്ടെത്തി. വടക്കേക്കര തുരുത്തിപ്പുറത്ത് കൊണ്ടോട്ടിവീട്ടില്‍ അംബിക(59) ഭര്‍തൃമാതാവ് സരോജിനി(90) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.
ചൊവ്വാഴ്ച രാവിലെ ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി വീടിനകത്ത് കയറി പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. തൂങ്ങിമരിച്ച നിലയിലാണ് അംബികയെ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു സരോജിനിയുടെ മൃതദേഹം.
അംബികയും സരോജിനിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.