KeralaNewsRECENT POSTS
അഗളിയില്‍ ഗര്‍ഭിണിയടക്കം എട്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു
പാലക്കാട്: അഗളിയില്‍ ആദിവാസി ഊരില്‍ ഗര്‍ഭിണിയടക്കം എട്ട് പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഇവിടെക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സഹായം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 45 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേര്‍ മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കളവപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി പുനാരംഭിക്കാന്‍ സാധിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News