31.1 C
Kottayam
Thursday, May 2, 2024

ഒമാനിൽ 70 ഗർഭിണികൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ്

Must read

ഒമാനിൽ ഇതുവരെ ഗർഭിണികളായ 70 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഗർഭിണികളിൽ രോഗബാധയുണ്ടാകുന്നത് അപകട സാധ്യത വളരെയധികം വർധിപ്പിക്കുന്നുണ്ട്. വൈറസ് ബാധിതരായ 3 പേരിൽ കൃത്യമായ തീയതിക്ക് മുൻപ് സിസേറിയൻ നടത്തേണ്ട സാഹചര്യമുണ്ടായി

ഒരാൾക്ക് കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗർഭിണികളായ സ്ത്രീകൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി പ്രത്യേക സർവീസ് സെന്ററുകൾ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.  24873760‬ എന്ന അൽ മസറ ലൈൻ വഴിയും, ഹോട്ട് ലൈൻ നമ്പറായ 99359779‬ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും ഇത്തരം കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week