കാസര്‍കോട്: കാസര്‍കോട് ലോക്ക്ഡൗണ്‍ നിര്‍ദേശ ലംഘനം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് നഴ്സിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്‌സായ പെണ്‍കുട്ടയുടെ നാട്ടുകാരായ ഏഴു പേരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
<p>ബേക്കല്‍ തമ്പുരാന്‍ വളപ്പ് സ്വദേശിയായ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ പരാതിയിലാണ് നടപടി. നാട്ടുകാരായ രാജന്‍, സുമേഷ്, സുഹേഷ്, അഭീഷ്, ഹരി, കൃപേഷ് ഹരി.വി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടി നില്‍ക്കുകയും വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവരോട് ഇത് പാടില്ലെന്നായിരുന്നു ആദ്യ ദിവസം യുവതി അഭ്യര്‍ഥിച്ചത്.</p>
<p>എന്നാല്‍ തുടര്‍ ദിവസങ്ങളിലും ആവര്‍ത്തിച്ചതോടെ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി കളിക്കാരെ വിരട്ടിയോടിച്ചെങ്കിലും പിന്നീടുള്ള നാല് ദിവസം ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി.</p>
<p>കഴിഞ്ഞ ദിവസമാണ് ബേക്കല്‍ പോലീസില്‍ യുവതി പരാതി നല്‍കിയത്. പരിചയമുള്ള നാട്ടുകാരായ 7 പേര്‍ക്കെതിരെയായിരുന്നു പരാതി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പോലീസ് സ്വമേധയാ കേസെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.</p>
<p>തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിനു തന്നെ ഭീഷണിപ്പെടുത്തിയവര്‍ ഉത്തരവാദി ആയിരിക്കുമെന്ന് യുവതി നവമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.</p>