NationalNewsRECENT POSTS
പശുവിന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്!
ചെന്നൈ: പശുവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 52 കിലോ പ്ലാസ്റ്റിക്. തമിഴ്‌നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്‌നാട് വെറ്ററിനറി, അനിമല്‍ സയന്‍സിലെ വെറ്റിനറി സര്‍ജന്മാര്‍ ആണ് ശസ്ത്രക്രിയയിലൂടെ പ്ലാസ്റ്റിക് നീക്കം ചെയ്തത്. വയറ്റില്‍ പ്ലാസ്റ്റിക് നിറഞ്ഞിരുന്നതിനാല്‍ പശുവിന് വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇടക്കിടെ പശു കാലുപയോഗിച്ച് വയറ്റില്‍ തട്ടുന്നതും ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
20 ദിവസം മുമ്പ് പശു പ്രസവിച്ചു. എന്നാല്‍ പാലിന്റെ അളവ് തീരെ കുറവായിരുന്നു. ഒരു ദിവസം 3 ലിറ്റര്‍ പാല്‍ മാത്രമാണ് നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പശുവിന്റെ വയറ്റിലെ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയതും ശസ്ത്രക്രിയ നടത്തിയതും. പശുവിന്റെ വയറ്റില്‍ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാരുടെ സംഘം ഏകദേശം അഞ്ചര മണിക്കൂറെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News