26.3 C
Kottayam
Saturday, November 23, 2024

കോട്ടയത്ത് 51 പേര്‍ക്ക് കൊവിഡ്,41 സമ്പര്‍ക്കം

Must read

കോട്ടയം:സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 41 പേര്‍ ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്.

പുതിയ രോഗികളില്‍ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍നിന്നുള്ളവരാണ്. ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്കും വൈക്കം മത്സ്യമാര്‍ക്കറ്റില്‍ രോഗബാധിതനായ ആളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ അഞ്ചു പേര്‍വീതം രോഗബാധിതരായി.

ചികിത്സയിലായിരുന്ന 12 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 608 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 275 പേര്‍ രോഗമുക്തി നേടി.

🔸🔸 രോഗം സ്ഥിരീകരിച്ചവര്‍ 🔸🔸
==========

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

♦️ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍
====================

1.നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ ഭാര്യ(35)

2.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ മകന്‍(10)

3.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ മകള്‍(9)

4.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ ബന്ധുവായ സ്ത്രീ (90)

5.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ മൂത്ത മകന്‍(16)

6.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ ഇളയ മകന്‍ (14)

7.പായിപ്പാട് സ്വദേശിയായ മത്സ്യ വ്യാപാരി(33)

8.സ്വകാര്യ കമ്പനി ജീവനക്കാരനായ കോട്ടയം ഈരയില്‍കടവ് സ്വദേശി(32)

9.മത്സ്യ വ്യാപാരിയായ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശി(30)

10.ലോഡിംഗ് തൊഴിലാളിയായ പായിപ്പാട് സ്വദേശി(38)

11.ലോറി തൊഴിലാളിയായ ഇത്തിത്താനം സ്വദേശി(57)

12.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി. കവല സ്വദേശിയായ മത്സ്യവ്യാപാരിയുടെ അമ്മ(66)

13.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി. കവല സ്വദേശിയായ മത്സ്യവ്യാപാരിയുടെ ഭാര്യ(36).പലചരക്കു കട നടത്തുന്നു.

14.രോഗം സ്ഥിരീകരിച്ച യുവതിയുടെ മകന്‍(10)

15.രോഗം സ്ഥിരീകരിച്ച യുവതിയുടെ മകള്‍ (1)

16.ചങ്ങനാശേരി മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ചങ്ങനാശേരിയിലെ കടയുടമയായ പുഴവാത് സ്വദേശി(23)

17.ചങ്ങനാശേരി മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി(42)

18.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ജൂലൈ 18ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ചങ്ങനാശേരി സ്വദേശി(64)

19.രോഗം സ്ഥിരീകരിച്ച പായിപ്പാട് പി.സി കവല സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ചില്ലറ മത്സ്യ വ്യാപാരി(65)

20.പായിപ്പാട് ഇറച്ചിക്കട നടത്തുന്ന പായിപ്പാട് സ്വദേശി(31)

21.പായിപ്പാട് വെള്ളാപ്പള്ളി സ്വദേശിയായ മത്സ്യ വ്യാപാരി(46)

22.പായിപ്പാട്ട് മത്സ്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പി.സി. കവല സ്വദേശി(50)

23.ചങ്ങനാശേരി പൊട്ടകുളം സ്വദേശിനി(22)

♦️ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം
സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍
===============

24.കോട്ടയം കോട്ടകം സ്വദേശിനിയായ വീട്ടമ്മ(68).

25.ഡ്രൈവറായ ചിങ്ങവനം സ്വദേശി(47).

26.ലോഡിംഗ് തൊഴിലാളിയായ ചിങ്ങവനം സ്വദേശി(55).

27.ചിങ്ങവനം സ്വദേശിനിയായ വീട്ടമ്മ(65)

♦️വൈക്കം മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍
==============

28.വൈക്കം മത്സ്യ മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ വൈക്കം സ്വദേശി(47)

29.വൈക്കം മത്സ്യ മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ വൈക്കം പോളശ്ശേരി സ്വദേശി(32)

♦️സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവര്‍
=============

30.നേരത്തെ രോഗം സ്ഥിരീകരിച്ച എഴുമാന്തുരുത്ത് സ്വദേശിയായ കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന തലയാഴം തോട്ടകം സ്വദേശിനി(71)

31.നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം തോട്ടകം സ്വദേശിയുടെ ബന്ധുവായ ആണ്‍കുട്ടി (13)

32.ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായ വൈക്കം സ്വദേശി(29). നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നു.

33.രോഗം സ്ഥിരീകരിച്ച പാമ്പാടി താലൂക്ക് ആശുപത്രിയിലെ നഴ്സിന്‍റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന കേറ്ററിംഗ് സര്‍വീസ് ഉടമയായ കാഞ്ഞിരപ്പള്ളി സ്വദേശി(35)

34.ലോറി ഡ്രൈവറായ ആനക്കല്ല് സ്വദേശി(45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

35.പാറത്തോട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഇടക്കുന്നം സ്വദേശിനി(15)

36.ആലുവയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കങ്ങഴ കാനം സ്വദേശിനി(15). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

37.ജൂലൈ 18ന് രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന തോട്ടയ്ക്കാട് സ്വദേശി(79)

38.നേരത്തെ രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന മാടപ്പള്ളി സ്വദേശി(84)

39. നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട വൈക്കം തലയാഴം സ്വദേശിനി(35)

40. തിരുവല്ല സ്വദേശി(33)

41. വൈക്കം സ്വദേശി(54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍
====================

42.മുംബൈയില്‍നിന്നും ജൂലൈ ആറിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി നീലംപേരൂര്‍ സ്വദേശി(30)

43.ചെന്നൈയില്‍നിന്നും ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(24)

44.ഹൈദരാബാദില്‍നിന്നും ജൂലൈ നാലിന് എത്തി
ചങ്ങനാശേരി ചീരഞ്ചിറയില്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിനി(22)

45.ബാംഗ്ലൂരില്‍നിന്നും ജൂലൈ 15ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശിനി(24)

46.ബാംഗ്ലൂരില്‍നിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി തെങ്ങണ സ്വദേശി(32)

വിദേശത്തുനിന്ന് വന്നവര്‍
=====================
47.ഷാര്‍ജയില്‍നിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്‍റയനില്‍ കഴിഞ്ഞിരുന്ന കുറിച്ചി മലകുന്നം സ്വദേശി(48)

48.സൗദി അറേബ്യയില്‍നിന്നും ജൂലൈ 11ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി പെരുമ്പനച്ചി സ്വദേശി(64)

49.രോഗം സ്ഥിരീകരിച്ച മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിയുടെ ഭാര്യ(61). ഭര്‍ത്താവിനൊപ്പം സൗദി അറേബ്യയില്‍നിന്ന് ജൂലൈ 11ന് എത്തി ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.

50.ഷാര്‍ജയില്‍നിന്നും ജൂലൈ ആറിന് എത്തി ഹോം ക്വാറന്‍റയനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശിനി(52)

51.സൗദി അറേബ്യയില്‍നിന്നും ജൂലൈ ഒന്‍പതിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പടുപ്പുരയ്ക്കല്‍ സ്വദേശിനി(30)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.