NationalNewsRECENT POSTS
അയോധ്യ ഡ്യൂട്ടിക്കിടെ വാട്‌സ്ആപ്പ് ഉപയോഗം; അഞ്ച് പോലീസുകാരുടെ തൊപ്പി തെറിച്ചു
ജബല്‍പുര്‍: ഡ്യൂട്ടിക്കിടെ വാട്‌സ്ആപ്പ് ഉപയോഗിച്ചുവെന്ന കാരണത്താല്‍ അയോധ്യ കേസില്‍ വിധി പറയുന്ന ദിവസം സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന അഞ്ച് പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം. സംഘര്‍ഷ ബാധിത മേലകളിലാണ് ഈ പോലീസുകാരെ ജോലിക്കു നിയോഗിച്ചിരുന്നത്.
എന്നാല്‍, ജബല്‍പുര്‍ എസ്പി ഈ മേഖലകളില്‍ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോള്‍ പോലീസുകാര്‍ വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. ഇവരെ സസ്‌പെന്‍ഡ് ചെയ്ത് ശനിയാഴ്ച വൈകിട്ട് തന്നെ ഉത്തരവിറങ്ങി. അയോധ്യ വിധി കണക്കിലെടുത്ത് 2500 പോലീസുകാരെയാണ് ജബല്‍പൂരില്‍ വിവിധ ഭാഗങ്ങളിലായി സുരക്ഷയ്ക്കു നിയോഗിച്ചിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News