Home-bannerNationalNewsRECENT POSTS
ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ വാനിന് തീപിടിച്ചു; നാലു വിദ്യാര്‍ത്ഥികള്‍ വെന്തു മരിച്ചു
ചണ്ഡീഗഡ്: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ വാനിന് തീപിടിച്ച് നാലു വിദ്യാര്‍ഥികള്‍ പൊള്ളലേറ്റു മരിച്ചു. പഞ്ചാബിലെ സാഗ്രു ജില്ലയിലാണ് സംഭവം. വാനില്‍ 12 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. എട്ട് പേരെ രക്ഷപ്പെടുത്തി. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വാഹനം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്.
ഏഴിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് കുട്ടികളുമായി പുറപ്പെട്ട വാനിന് തീപിടിച്ച വിവരം വഴിയാത്രക്കാരാണ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വാഹനം കത്താന്‍ തുടങ്ങിയപ്പോഴേക്കും എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News