InternationalNewsRECENT POSTS
കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍! ഡ്രൈവര്‍ അറസ്റ്റില്‍
ലണ്ടന്‍: ഇംഗ്ലണ്ടിലെ എസെക്‌സില്‍ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. ബള്‍ഗേറിയയില്‍നിന്നും വരികയായിരുന്ന ലോറിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വടക്കന്‍ ഐര്‍ലന്‍ഡ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്.
മരിച്ചവരില്‍ ഒരു കൗമാരക്കാരനും മറ്റുള്ളവരെല്ലാം മുതിര്‍ന്നവരുമായിരുന്നു. കിഴക്കന്‍ ലണ്ടനിലുള്ള എസെക്‌സിലെ ഗ്രെയില്‍ വ്യാവസായിക പാര്‍ക്കിലായിരുന്നു സംഭവം. ഞായറാഴ്ച വെല്‍ഷ് തുറമുഖമായ ഹോളിഹെഡ് വഴിയാണ് ട്രക്ക് യുകെയില്‍ പ്രവേശിച്ചതെന്നു പോലീസ് പറയുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കണ്ടെയ്‌നറിനുള്ളില്‍ മൃതദേഹം കണ്ടെടുക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News