കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന 30,000 സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തു; കാരണം ഇതാണ്
മഹാരാഷ്ട്ര: കരിമ്പിന്‍ പാടങ്ങളില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന പ്രവണത മുഖ്യമന്ത്രിയെ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്ത്. ആര്‍ത്തവ ദിനങ്ങളില്‍ ജോലി ചെയ്യാന്‍ പറ്റാത്തതിനാല്‍ കൂലി നഷ്ടപ്പെടുമെന്നതിനാലാണ് ഇവര്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. കരിമ്പു കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും, സ്ത്രീകളുടെ പരാതികളില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഗുരുതര പ്രശ്‌നങ്ങളാണ് കത്തില്‍ റാവത്ത് ചൂണ്ടി കാട്ടുന്നത്. ഏകദേശം മുപ്പതിനായിരത്തോളം വനിതാ തൊഴിലാളികളാണ് ഗര്‍ഭപാത്രം നീക്കം ചെയ്തത്. ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ ജോലിക്ക് പോകാന്‍ കഴിയില്ല. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇവര്‍ക്ക് ഒരു ദിവസം നഷ്ടപ്പെടുന്നതോടെ കുടുംബം പുലര്‍ത്താന്‍ കഴിയാതാവും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കണമെന്നും നിതിന്‍ റാവത്ത് കത്തില്‍ ആവശ്യപ്പെടുന്നു