KeralaNewsRECENT POSTS
അല്ലാഹു തന്ന കുഞ്ഞിനെ അല്ലാഹുവിന് തന്നെ തിരിച്ചേല്‍പ്പിക്കുന്നു; കോഴിക്കോട് മൂന്നുദിവസം മാത്രം പ്രായമായ കുഞ്ഞ് പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍
കോഴിക്കോട്: മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ പന്നിയങ്കര ഇസ്ലാഹിയ പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പള്ളിഭാരവാഹികളുടെ ശ്രദ്ധയില്‍ കുഞ്ഞ് പെട്ടത്. രാവിലെ ഏകദേശം ഒന്‍പതു മണിയോടെ ആയിരുന്നു സംഭവം. ചുവന്ന ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. ഇതോടൊപ്പം ഒരു കത്തും എഴുതിവച്ചിരുന്നു.
ഈ മാസം 25 ന് ആയിരുന്നു കുഞ്ഞിന്റെ ജനനമെന്നും ഞങ്ങള്‍ക്ക് അല്ലാഹു നല്‍കിയ കുഞ്ഞിനെ അല്ലാഹുവിന് തന്നെ തിരിച്ച് ഏല്‍പ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. കുട്ടിയെ പരിചരിക്കണമെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും കുറിപ്പില്‍ പറയുന്നു. പന്നിയങ്കര പോലീസ് കുഞ്ഞിനെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News