NationalNews

മുട്ട പഫ്‌ 3.36 കോടി; ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ആരോപണവുമായി ടിഡിപി

ന്യൂഡൽഹി: ആന്ധ്രയില്‍ ടി.ഡി.പി-വൈ.എസ്.ആര്‍ കോണ്‍ഗ്രസ് രാഷ്ട്രീയ തര്‍ക്കത്തിന് എരിവ് പകര്‍ന്ന് മുട്ട പഫ്‌സും. ജഗന്റെ ഭരണകാലത്ത് സര്‍വത്ര ധൂര്‍ത്തും അഴിമതിയുമാണെന്ന് ആരോപിച്ച് ടി.ഡി.പി പുതുതായി വിവാദമാക്കിയിരിക്കുന്നത് പഫ്‌സിനായി ചെലവഴിച്ച കോടികളുടെ കണക്കാണ്. എന്നാല്‍ സ്‌നാക്‌സിന്റെ ബില്ലിനെ മുട്ട പഫ്‌സാക്കി അപമാനിക്കാനുള്ള ശ്രമമാണെന്നാണ് ജഗന്റെ പാര്‍ട്ടിയുടെ വിശദീകരണം

ജ​ഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസ് അഞ്ച് വര്‍ഷത്തിനിടെ മുട്ട പഫ്സ് വാങ്ങാന്‍ മാത്രം ചിലവഴിച്ചത് 3.36 കോടിയെന്ന് ആരോപണം. സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനിടെയാണ്‌ മുൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ വര്‍ഷവും ശരാശരി 72 ലക്ഷം രൂപ പഫ്സ് വാങ്ങാൻ മാത്രം ചിലവഴിച്ചതായി കണ്ടെത്തിയതെന്ന് ഭരണകക്ഷിയായ ടിഡിപി ആരോപിച്ചു.

ജ​ഗന്റെ ഭരണകാലയളവിൽ പൊതുപണം വ്യാപകമായി ദുരുപയോ​ഗം ചെയ്യപ്പെട്ടതായാണ് ആരോപണം. കണക്ക് പ്രകാരം 72 ലക്ഷം രൂപ ഒരുവര്‍ഷം ചെലവാകണമെങ്കില്‍ അതിന്റെ വിലവച്ച്‌ പ്രതിദിനം 993 പഫ്‌സുകള്‍ വാങ്ങേണ്ടിവരും. അങ്ങനെയങ്കില്‍ അഞ്ച് വര്‍ഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്‌സുകളെന്ന് കരുതേണ്ടിവരുമെന്നും ടി.ഡി.പി ആരോപിക്കുന്നു.

ലഘുഭക്ഷണത്തിനായി ചിലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജ​ഗൻ മോഹൻ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നും വൈഎസ്ആർ കോൺ​ഗ്രസ് പ്രതികരിച്ചു. ആരോപണം തെളിയിക്കാനും പാർട്ടി വെല്ലുവിളിച്ചു. 2014 -19 കാലയളവിൽ ചന്ദ്രബാബു നായിഡുവിനും മകൻ ലോകേഷിനുമുള്ള ലഘുഭക്ഷണത്തിനായി സർക്കാർ 8.6 കോടി രൂപ ചിലവഴിച്ചെന്നും വൈഎസ്ആർ കോൺ​ഗ്രസ് ആരോപിച്ചു.

അതേസമയം നായിഡുവിനും മകനുമെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ടിഡിപിയും തിരിച്ചടിച്ചു.ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സർക്കാർ അധികാരത്തിലേറിയതു മുതൽ ജ​ഗൻ മോഹൻ റെഡ്ഡിക്കും വൈഎസ്ആർ കോൺ​ഗ്രസിനുമെതിരെ ശക്തമായ നീക്കങ്ങളാണ് നടത്തി വരുന്നത്. സുരക്ഷ സംവിധാനത്തിനായി അധിക തുക ചിലവഴിച്ചതും രുഷികൊണ്ട പാലസിനായി കോടികൾ അനധികൃതമായി ചിലവഴിച്ചതായുള്ള ആരാപണങ്ങൾക്കുമിടയിലാണ് പുതിയ മുട്ടപഫ്സ് അഴിമതിയും ജ​ഗൻ മോഹൻ റെഡ്ഡിക്കും മുൻ സർക്കാരിനുമെതിരെ ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker