Home-bannerNationalNewsRECENT POSTS
വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു
കോട്ട: വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുന്ദി ജില്ലയിലെ കോട്ട-ദൗസ ദേശീയപാതയിലായതിരുന്നു അപകടം. ബസില്‍ 28 പേരാണ് ഉണ്ടായിരുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ സവായ് മധോപൂരിലേക്കു പോകുന്നതിനിടെയാണ് ബസ് അപകടത്തിപ്പെട്ടത്. ലെഖരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാപ്ഡി ഗ്രാമത്തില്‍ പാലത്തില്‍ പ്രവേശിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മെജ് നദിയിലേക്ക് മറിയുകയായിരുന്നു.
പാലത്തിനു കൈവരികള്‍ ഇല്ലായിരുന്നു. 13 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 10 പേര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. മരിച്ചവരില്‍ 11 സ്ത്രീകളും മൂന്നുകുട്ടികളും ഉള്‍പ്പെടും. രാജസ്ഥാനിലെ ചാമ്പാല്‍ നദിയുടെ പോഷക നദിയാണ് മെജ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News