News
24 മണിക്കൂറിനിടെ 472 കൊറോണ പോസിറ്റീവ് ,രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3374 ആയി
ന്യൂഡല്‍ഹി:രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3374 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 472 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 83 പേരാണ് മരിച്ചത്. ശനിയാഴ്ച മുതല്‍ 11 മരണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. 267 പേര്‍ക്ക് അസുഖം ഭേദമായി. അതേസമയം ഇന്ത്യയില്‍ കൊറോണ കേസുകള്‍ ഇരട്ടിയാകുന്നതിനുള്ള നിരക്ക് നിലവില്‍ 4.1 ദിവസമാണ്.തബ്ലീഗ് ജമാഅത്ത് പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ ഇത് 7.4 ദിവസമാകുമായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News