32.4 C
Kottayam
Sunday, November 10, 2024
test1
test1

ഓണക്കാലത്തെ വിപണി ഇടപെടലിന് വേണ്ടി സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

Must read

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ്‌ തുക അനുവദിച്ചത്‌. ബജറ്റ്‌ വിഹിതത്തിന്‌ പുറമെ 120 കോടി രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ അധികമായി ലഭ്യമാക്കിയതെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.   

വിപണി ഇടപടലിന്‌ ഈ സാമ്പത്തിക വർഷത്തെ ബജറ്റ്‌ വകയിരുത്തൽ 205 കോടി രൂപയാണ്‌. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ്‌ ബജറ്റ്‌ വകയിരുത്തൽ ഉണ്ടായിരുന്നത്‌. എന്നാൽ,  120 കോടി രൂപ അധികമായി നൽകാൻ ധന വകുപ്പ്‌ തീരുമാനിക്കുകയായിരുന്നു എന്നാണ് മന്ത്രി അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം വിപണി ഇടപെടലിന്‌ ബജറ്റിൽ 205 കോടി രൂപയായിരുന്നു വകയിരുത്തൽ. എന്നാൽ ആകെ 391 കോടി രൂപ സപ്ലൈകോയ്‌ക്ക്‌ സർക്കാർ അനുവദിച്ചിരുന്നു.

അതേസമയം ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്യുകയും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും  മന്ത്രി വിലയിരുത്തുകയും ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശാന്തിമഠം വില്ല തട്ടിപ്പ്; മാനേജിങ് പാർട്ണർ അറസ്റ്റിൽ

തൃശൂര്‍: ഗുരുവായൂരിലെ ശാന്തിമഠം വില്ല തട്ടിപ്പ് ഒരാള്‍ കൂടി അറസ്റ്റിൽ. ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷയാണ് അറസ്റ്റിലായത്. ഗുരുവായൂരിൽ ശാന്തിമഠം വില്ല...

‘മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റ സംഭവം’കൂട്ടുകാരി’ അറസ്റ്റില്‍; വിളിച്ചുവരുത്തിയത് ഭക്ഷണം കഴിക്കാൻ

തിരുവനന്തപുരം: മാനവീയം വീഥിക്കടുത്ത് ആൽത്തറ ക്ഷേത്രത്തിന് സമീപത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ സുഹൃത്തായ യുവതി പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്നേഹ അനിലിനെയാണ് (23) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്....

റെയില്‍വേ സ്‌റ്റേഷനിലെ പരിശോധനയ്ക്കിടെ പോലീസ് നായ ഓടിക്കറിയത് സമീപത്തെ വീട്ടിലേക്ക്, പിന്നാലെയെത്തിയ പോലീസ് കണ്ടത്

ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ നായ മണം പിടിച്ച് പോയത് സമീത്തെ വീട്ടിലേക്ക്. പൊലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. റെയില്‍വേ സ്റ്റേഷന്‍റെ സമീപമുള്ള വീട്ടിലെ ടെറസില്‍ വളര്‍ത്തിയിരുന്ന...

നാടകാവതരണത്തെ ചൊല്ലി തര്‍ക്കം; കൊച്ചിയിൽ യുവ അഭിഭാഷകര്‍ തമ്മില്‍ കൂട്ടത്തല്ല്

കൊച്ചി:കൊച്ചിയിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വാർഷികാഘോഷത്തിനിടെ കൂട്ടത്തല്ല്. കളമശേരിയിലെ ഹാളിൽ നടന്ന വാര്‍ഷികാഘോൽ പരിപാടിക്കിടെയാണ് കൂട്ടത്തല്ലുണ്ടായത്. നാടകാവതരണത്തെ ചൊല്ലിയുളള തർക്കമാണ് യുവ അഭിഭാഷകർ തമ്മിലുളള ഏറ്റുമുട്ടലിൽ കലാശിച്ചത്.സംഭവത്തിൽ പരാതിയില്ലാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല....

പുന്നപ്പുഴ കടക്കുന്നതിനിടെ മന്ത്രി ഒആർ കേളും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി; രക്ഷപ്പെടുത്തി നാട്ടുകാർ

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒ.ആര്‍ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറം വഴിക്കടവിൽ എത്തിയ മന്ത്രി ഒ ആർ കേളുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു നേതാക്കളുമാണ് ഇന്നലെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.