News
കൊവിഡിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടി; മൂന്നുമാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ 22കാരി അറസ്റ്റില്‍
കോയമ്പത്തൂര്‍: മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ 10,000 രൂപയ്ക്കുവിറ്റ 22കാരി അറസ്റ്റില്‍. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ വനിതാപോലീസ് രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്പിച്ചു.
കൊവിഡിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയപ്പോഴാണ് കുഞ്ഞിനെ വില്ക്കാന് തീരുമാനിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. മൂന്നുമാസം മുമ്പ് നടന്ന പ്രസവത്തെത്തുടര്‍ന്ന് ഇവര്‍ക്ക് ജോലിക്കുപോകാന്‍ സാധിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ കാരണം ഭര്‍ത്താവിനും ജോലി നഷ്ടപ്പെട്ടു.
മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയാണ് ടെക്സ്റ്റൈല്‍മില്‍ തൊഴിലാളികൂടിയായ കുഞ്ഞിന്റെ അമ്മ. ഇവര്‍ ഏഴുമാസംമുമ്പ് ഭര്‍ത്താവുമായി പിരിയുകയും ഡ്രൈവറായി ജോലിചെയ്യുന്ന തിരുനെല്‍വേലി സ്വദേശിയെ വിവാഹം ചെയ്തു. ഇയാളുമൊന്നിച്ച് വാടകവീട്ടിലാണ് താമസം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News