31.7 C
Kottayam
Thursday, April 25, 2024

സൗദിയിൽ 17 കൊവിഡ് മരണം കൂടി

Must read

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 17 പേർ കൂടി മരിച്ചു. 433 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 468 പേർ പുതുതായി സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 341,495 പോസിറ്റീവ് കേസുകളിൽ 327,795 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി. ആകെ മരണസംഖ്യ 5144 ആയി.

മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8556 പേരാണ്. അതിൽ 835 പേരുടെ നില ഗുരുതരമാണ്. റിയാദ് 2, ജിദ്ദ 2, മക്ക 2, ദമ്മാം 1, മുബറസ് 1, ഖമീസ് മുശൈത്ത് 2, അബഹ 1, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ജീസാൻ 1, അയൂൺ 1, സാറാത് ഉബൈദ 1, ദർബ് 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 51. യാംബു 48, മക്ക 27, റിയാദ് 25, ഹുഫൂഫ് 20, ബുറൈദ 16, അബഹ 16, മുബറസ് 14, മജ്മഅ 12, ഖർജ് 11, ഹാഇൽ 10, ദമ്മാം 9, ഉനൈസ 8, ഖമീസ് മുശൈത്ത് 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്ച നടത്തിയ 53,032 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,267,825 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week