Home-bannerKeralaNewsRECENT POSTSTop Stories
പേരാമ്പ്രയില്‍ പതിനാലുകാരി മരിച്ചത് ഷിഗെല്ല വൈറസ് ബാധയെ തുടര്‍ന്നെന്ന് സംശയം
വടകര: പേരാമ്പ്രയില്‍ പതിനാലുകാരി മരിച്ചത് ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സനൂഷ മരിച്ചത്. കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സനൂഷയുടെ മുത്തച്ഛനെയും സഹോദരിയെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശക്തമായ വയറിളക്കത്തെയും ഛര്‍ദ്ദിയെയും തുടര്‍ന്ന് സനുഷയെ ഒരാഴ്ച മുന്‍പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടും പോകും വഴിയാണ് മരണപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News