കോട്ടയത്ത് 13 വയസുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
കോട്ടയം: കോട്ടയം കിടങ്ങൂരില്‍ 13 വയസുകാരിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. രണ്ട് വര്‍ഷമായി കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു വരികയായിരുന്നു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ സ്വദേശിാളായ ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്. പോക്‌സോ നിയമ പ്രകാരമാണ് എല്ലാവര്‍ക്കുമെതിരെ കിടങ്ങൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ശേഷം പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടിയെ ബന്ധുക്കള്‍ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.