സന്നിധാനം: ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ ലഭിച്ചത് 125 കോടി രൂപയുടെ വരുമാനം. കാണിക്കയും മറ്റ് വഴിപാടുകളും ചേര്‍ന്നുള്ള കണക്കാണിത്. ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ചിട്ട് 24 ദിവസം പിന്നിടുമ്പോഴാണ് വരുമാനം 125 കോടിയിലെത്തിയത്. സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് വർധിക്കുകയാണ്. ഡിസംബര്‍ 9 ന് വെള്ളിയാഴ്ച 1,10,133 പേരായിരുന്നു സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്.
വരും ദിവസങ്ങളിലും ഒരു ലക്ഷത്തിനടുത്താണ് ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങ്. ഈ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം കഴിഞ്ഞദിസം തന്നെ 15 ലക്ഷം പിന്നിട്ടിരുന്നു. ഡിസംബര്‍ ഒന്നാം വാരം വരെ ദിനംപ്രതി ശരാശരി എണ്‍പതിനായിരത്തോളം ഭക്തന്മാരാണ് ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാം വാരമായതോടെ ഭക്തരുടെ എണ്ണം ക്രമേണ വർധിക്കുകയായിരുന്നു.
തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മരക്കൂട്ടം മുതല്‍ ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. അധികനേരം ക്യൂ നീളുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേഗത്തില്‍ ദര്‍ശനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. എസ്.എസ് ജീവന്‍, ഇലക്ട്രിക്കല്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രാജേഷ് മോഹന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.