കോട്ടയം:മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്ന് കോട്ടയം പാമ്പാടിയിൽ 12 വയസ്സുകാരൻ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി.80% ത്തോളം പൊള്ളലേറ്റ കുട്ടിയെ അത്യാസന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നിസ്സാര കാര്യത്തിൻ്റെ പേരിൽ മാതാപിതാക്കളോട് പിണങ്ങി വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News