InternationalNews
മ്യാന്‍മാറില്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി; പൊലിഞ്ഞത് 114 ജീവനുകള്‍
നയ്പിറ്റോ: മ്യാന്‍മറില്‍ പട്ടാള ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ കൂട്ടക്കുരുതി ചെയ്ത് സൈന്യം. ശനിയാഴ്ച സൈന്യം നടത്തിയ വെടിവയ്പ്പില്‍ 114 ജീവനുകള്‍ പൊലിഞ്ഞു. സൈനിക ദിനാചരണത്തിനിടെയായിരുന്നു ഈ ക്രൂരത. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
പ്രക്ഷോഭകാരികളെ കണ്ടാല്‍ ഉടന്‍തന്നെ വെടിവയ്ക്കണമെന്നാണ് സൈനിക മേധാവിയുടെ നിര്‍ദേശം. മ്യാന്‍മറില്‍ ഫെബ്രുവരിയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ മരിച്ചത് 400ല്‍ അധികം ആളുകളാണ്.
അതേസമയം, മ്യാന്‍മറിന്റെ 76-ാമത് സായുധസേന ദിനം ഭീകരതയുടെയും അപമാനത്തിന്റെയും ദിനമായി രേഖപ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്റെ മ്യാന്‍മറിലെ പ്രതിനിധി സംഘം ട്വീറ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News