തിരുവനന്തപുരം: തിരുവനന്തപുരത്തെ അഗതി മന്ദിരത്തിലെ 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെമ്പായത്തുള്ള ശാന്തിമന്ദിരത്തിലെ അന്തേവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 140 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം തെളിഞ്ഞത്.
നേരത്തെ ഇവിടുത്തെ ഒരു അന്തേവാസിക്ക് രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് മറ്റ് ചിലര്‍ക്ക് രോഗ ലക്ഷണം കാണിച്ചിരുന്നു. തുടര്‍ന്നാണ് എല്ലാവര്‍ക്കും പരിശോധന നടത്തിയത്. രോഗം ബാധിച്ചവരെ ക്വാറന്റൈനിലാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News