KeralaNews

മൂത്രാശയത്തിൽ 1000 കല്ലുകൾ! ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു

ഇരിങ്ങാലക്കുട : വള്ളിവട്ടം സ്വദേശി 79 വയസ്സുകാരന്റെ മൂത്രാശയത്തിൽ നിന്ന് ആയിരത്തോളം കല്ലുകൾ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. പുറത്തെടുത്തവയി‍ൽ 10 എംഎം വരെ വലുപ്പമുള്ള കല്ലുകൾ ഉണ്ട്.

മൂത്രസംബദ്ധമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യൂറോളജിസ്റ്റ് ഡോ.ജിത്തുനാഥാണ് എൻഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ കല്ലുകൾ പുറത്തെടുത്തത്.

ഇത്തരം രോഗാവസ്ഥയിൽ ഒന്നോ രണ്ടോ കല്ലുകളാണു കാണാറുള്ളതെന്നും മൂത്രാശയഗ്രന്ഥിയുടെ പ്രവർത്തനം തടസ്സപ്പെട്ടതാണു കൂടുതൽ കല്ലുകൾ രൂപപ്പെടാൻ കാരണമെന്നും ഡോ.ജിത്തുനാഥ് പറഞ്ഞു. അനസ്‌തേഷ്യസ്റ്റ് ഡോ. അജു കെ. ബാബുവും ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button