32.6 C
Kottayam
Sunday, November 17, 2024
test1
test1

ഉഷ്ണതരംഗം ഹിമാലയത്തെ ഉരുക്കും; വരാനിരിക്കുന്നത് മഹാദുരന്തമെന്ന് പഠനം

Must read

മുംബൈ:മേരിക്കന്‍ വന്‍കരയും യൂറോപ്പും പശ്ചിമേഷ്യയും കടന്ന ഉഷ്ണതരംഗങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കടന്ന ഉഷ്ണതരംഗത്തെ ഏറെ ആശങ്കയോടെയാണ് ശാസ്ത്രസമൂഹം നോക്കിക്കാണുന്നത്. ഇന്ത്യയുടെ വടക്കന്‍ മേഖലയിലെ പര്‍വ്വതനിരയായ ഹിന്ദുകുഷ് ഹിമാലയത്തിലെ മഞ്ഞാണ് ആശങ്കയ്ക്ക് കാരണം.

നേരത്തെ തന്നെ ഹിമാലയത്തിലെ മഞ്ഞ് കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉഷ്ണതരംഗത്തിന്‍റെ കടന്ന് വരവ്, ഇതോടെ ഹിമാലയത്തിലെ മഞ്ഞുരുക്കം ശക്തമായി. ഹിമാലയത്തില്‍ മഞ്ഞുരുകിയാല്‍ പര്‍വ്വത ശിഖിരങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദികളില്‍ ജലനിരപ്പ് ഉയരുകയും ഇത് താഴ്വാരങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുമെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇതോടൊപ്പം മണ്ണിടിച്ചിലും വര്‍ദ്ധിക്കും. ഹിന്ദു കുഷ് ഹിമാലയിലുടനീളം 200 ഹിമാനി തടാകങ്ങൾ ഇതിനകം “അപകടകരമാണെന്നും” റിപ്പോർട്ടുകള്‍ പറയുന്നു. താഴ്വാരത്തിലെ രണ്ട് 

2011 മുതൽ 2020 വരെയുള്ള കാലയളവിൽ മുൻ ദശകത്തെ അപേക്ഷിച്ച് ഹിമാനികൾ 65 % വേഗത്തിൽ ഉരുകുകയും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ 80% നഷ്ടപ്പെടുകയും ചെയ്യാമെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്‍റിന്‍റെ  (ICIMOD) ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു. ഇത്തരമൊരു ജലശോഷണം ഹിമാലയത്തിന്‍ പര്‍വ്വത ശിഖിരത്തില്‍ നിന്നും 16 രാജ്യങ്ങളിലൂടെ ഒഴുകുന്ന 12 നദികളിലെ ശുദ്ധജല ലഭ്യത ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

പടിഞ്ഞാറ് അഫ്ഗാനിസ്ഥാൻ മുതൽ കിഴക്ക് മ്യാൻമർ വരെ 3,500 കിലോമീറ്റർ (2,175 മൈൽ) നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഹിമാലയന്‍ പർവതനിരകൾ ശക്തമായ മണ്ണിടിച്ചിലിന് കാരണമാകുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.  നേപ്പാൾ ആസ്ഥാനമായുള്ള ICIMOD യില്‍ ചൈനയും ഇന്ത്യയും ഉൾപ്പെടെ ഏഷ്യയിലെ ഏട്ടോളം രാജ്യങ്ങള്‍ അംഗങ്ങളാണ്.

അപകടകരമായ ഭാവിയാണെന്ന് മുന്നിലുള്ളതെന്ന് പറയുമ്പോഴും പ്രശ്നത്തെ മറികടക്കാന്‍ വേഗത്തിലും ആഴത്തിലും നടക്കുന്ന ഖനനങ്ങള്‍ നിര്‍ത്തിവച്ചാല്‍ പ്രശ്നത്തിന് വലിയൊരു പരിഹാരമാകുമെന്നും ICIMOD യുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇസബെല്ല കോസിയേൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അവസ്ഥയില്‍ ദുരന്തങ്ങള്‍ പതിവായി സംഭവിക്കുമെന്നാണ് കരുതേണ്ടതെന്നും അത് മാരകവും ചെലവേറിയതുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ഹിമം നിറഞ്ഞ മലനിരകളില്‍ നിന്നും മഞ്ഞ് ഉരുകുമ്പോള്‍ ബലം കുറഞ്ഞ മണ്ണ് മലമുകളില്‍ നിന്നും വെള്ളത്തോടൊപ്പം കുത്തിയൊഴുകി താഴ്വാരത്തേക്ക് നീങ്ങും. ഇത് ശുദ്ധജല ലഭ്യതയെയും കൃഷിയെയും താഴ്വാരയിലെ കോടിക്കണക്കിന് മനുഷ്യരെയും നേരിട്ട് ബാധിക്കും.

അതോടൊപ്പമാകും ഹിമാലയത്തിലെ ഹിമാനി തടാകങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും. ഇത് പ്രദേശത്തെ ജലവൈദ്യുത പദ്ധതികളെയും ഏറെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം ദുരന്തങ്ങളുടെയെല്ലാം വേഗത കൂട്ടുന്നത് പര്‍വ്വത മേഖലയില്‍ നടക്കുന്ന ഖനനപ്രവര്‍ത്തനങ്ങളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ഇന്ത്യക്കാരായ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’ രൂക്ഷ വിമർശനവുമായി യുവാവ്

ഒട്ടാവ് : ഇന്ത്യക്കാർക്കെതിരെ രൂക്ഷവിമർശനവുമായി കാനഡക്കാരന്റെ വീഡിയോ. ഇന്ത്യയിലെ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് വിമർശനം. ചാഡ് ഇറോസ് എന്നയാളാണ് എക്സിൽ ഇന്ത്യക്കാരെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാനഡയിലെ ആശുപത്രികൾ ഇന്ത്യക്കാരായ...

എഎപി നേതാവ് കൈലാഷ് ഗെഹ്‌ലോത് പാർട്ടി വിട്ടു, മന്ത്രിസ്ഥാനം രാജിവെച്ചു;ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്‌ലോത് പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍നിന്നും രാജിവച്ചു. എ.എ.പി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൈലാഷ് മുഖ്യമന്ത്രിക്ക് രാജിക്കത്ത്...

പുതു ചരിത്രം! ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണം വിജയം;എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും

ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈല്‍ ടെക്‌നോളജിയില്‍ പുതുചരിത്രം രചിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ...

നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം, ധനുഷിനെ ന്യായീകരിച്ച് ആരാധകർ, സിനിമാ താരങ്ങളുടെ പിന്തുണ നയൻസിന്

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ...

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.