31.9 C
Kottayam
Sunday, October 27, 2024

മലയാളത്തിൽ സംസാരിക്കരുത്; നഴ്‌സുമാർക്ക് കർശന നിർദ്ദേശം നൽകി ന്യൂസിലൻഡിലെ ആശുപത്രികൾ

Must read

കൊച്ചി: ന്യൂസീലൻഡിലെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ നഴ്‌സുമാർക്ക് ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്ന നിർദേശം നൽകി ആശുപത്രികൾ. പാമേസ്റ്റൻ നോർത്ത് ഹോസ്പിറ്റൽ, വൈകറ്റോ തുടങ്ങിയ ആശുപത്രികളാണ് മലയാളത്തിന് വിലക്കേർപ്പെടുത്തിയത്. എച്ച്ആർ ഹെഡ്ഡിന്റെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വാട്‌സാപ്പ് ഓഡിയോ ഫയൽ മലയാളി സമൂഹത്തിലെ അംഗങ്ങൾക്ക് ലഭിച്ചിരുന്നു. ആശുപത്രി പൊതു ഇടങ്ങളിൽ എവിടെയും നഴ്‌സുമാർക്ക് പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നത് അനുവദനീയമല്ല എന്നാണ് നിർദേശം.

മലയാളം സംസാരിക്കുന്ന നഴ്‌സുമാരോട് അനാദരവ് തോന്നുന്നു എന്ന രോഗിയുടെ പരാതിയെ തുടർന്നാണ് വിചിത്രമായ നിർദ്ദേശം എന്നാണ് റിപ്പോർട്ട്. ജോലിസ്ഥലത്ത് തങ്ങളുടെ സ്വന്തം ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന നിർദേശം വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.

ഇംഗ്ലീഷിൽ അല്ലാതെ മറ്റൊരു ഭാഷയിലും രോഗികളോട് സംസാരിക്കരുതെന്ന് വൈകറ്റോ ഹോസ്പിറ്റൽ നഴ്‌സുമാരോട് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു, ഏപ്രിലിൽ ക്രൈസ്റ്റ് ചർച്ച് ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിൽ സമാനമായ നിർദ്ദേശം പുറപ്പെടുവിച്ചതും ചർച്ചയായിരുന്നു. ആരോഗ്യവിഭാഗവും ഈ നിർദേശങ്ങളെ ന്യായീകരിക്കുകയാണ് ചെയ്തത്.

എല്ലാ ക്ലിനിക്കൽ സംവിധാനങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ആരോഗ്യവിഭാഗം പറയുന്നു.ഒരേ വാർഡിലുള്ള ഇന്ത്യൻ നഴ്‌സുമാർ ഭൂരിഭാഗവും പരസ്പരം സംസാരിക്കുന്നത് അവരുടെ സ്വന്തം ഭാഷകളിലാണെന്ന് നഴ്‌സിങ് ഹെഡ്ഡും പരാതി നൽകിയിരുന്നു. മലയാളം അടക്കമുള്ള ഇന്ത്യൻ ഭാഷകൾ വിലക്കിയ നടപടി നഴ്‌സുമാരിൽ ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ഇടവേളകളിൽ പോലും ഒരാളുടെ മാതൃഭാഷാ ഉപയോഗം നിയന്ത്രിക്കുന്നത് യുക്തിരഹിതമാണെന്നും മലയാളി നഴ്‌സുമാരെ മാത്രം ലക്ഷ്യമിട്ടുള്ള നടപടി വിവേചനപരമാണെന്നും വിമർശനം ഉയരുന്നു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്‌ക്കുള നഴ്സുമാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) കോഴിക്കോട് സെന്ററില്‍ (സി.എം. മാത്യുസണ്‍സ് ടവര്‍, രാം മോഹന്‍ റോഡ്) നവംബര്‍ ഒന്നിനോ തിരുവനന്തപുരം സെന്ററില്‍ (മേട്ടുക്കട ജംഗ്ഷന്‍,തൈക്കാട്) നവംബര്‍ 4 നോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 10 ന് ആരംഭിക്കും.

നഴ്സിംങില്‍ ബിഎസ്സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്പോര്‍ട്ട്, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), നഴ്സിംഗ് രജിസ്ട്രേഷന്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് രേഖകള്‍ കൊണ്ടുവരണം. മുന്‍പ് അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കും.
വയോജന പരിചരണം/പാലിയേറ്റീവ് കെയര്‍/ജറിയാട്രിക് എന്നിവയില്‍ 2 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണനയുണ്ട്.

പ്രായപരിധി 38 വയസ്സ്. അഭിമുഖം നവംബര്‍ 13 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കും. നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.norkaroots.org, www.nifl.norkaroots.org, ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).

ജര്‍മ്മനിയില്‍ നഴ്സ്: നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്മെന്റില്‍ സ്പോട്ട് രജിസ്ട്രേഷന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്‌ക്കുള നഴ്സുമാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) കോഴിക്കോട് സെന്ററില്‍ (സി.എം. മാത്യുസണ്‍സ് ടവര്‍, രാം മോഹന്‍ റോഡ്) നവംബര്‍ ഒന്നിനോ തിരുവനന്തപുരം സെന്ററില്‍ (മേട്ടുക്കട ജംഗ്ഷന്‍,തൈക്കാട്) നവംബര്‍ 4 നോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം.

രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 10 ന് ആരംഭിക്കും. നഴ്സിംങില്‍ ബിഎസ്സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്പോര്‍ട്ട്, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), നഴ്സിംഗ് രജിസ്ട്രേഷന്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് രേഖകള്‍ കൊണ്ടുവരണം. മുന്‍പ് അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കും.
വയോജന പരിചരണം/പാലിയേറ്റീവ് കെയര്‍/ജറിയാട്രിക് എന്നിവയില്‍ 2 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണനയുണ്ട്.

പ്രായപരിധി 38 വയസ്സ്. അഭിമുഖം നവംബര്‍ 13 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കും. നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.norkaroots.org, www.nifl.norkaroots.org, ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gym Trainer Kills Woman: വിവാഹത്തിന്‌ തടസമായി വിവാഹിതയായ കാമുകി, 32 കാരിയെ കൊല ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

കാൻപൂർ: ജിം ട്രെയിനറുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ തടസവുമായി വിവാഹിതയായ കാമുകി. 32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനറായ യുവാവ് അറസ്റ്റിൽ. ഭാര്യയെ കാണാതായതിന് പിന്നാലെ 32കാരിയുടെ ഭർത്താവ് നൽകിയ...

Bala Kokila:അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാവുമെന്ന് ബാല ; നടനെ പ്രണയിച്ചതെന്തുകൊണ്ടെന്ന് വെളിപ്പെടുത്തി കോകില

കൊച്ചി;ഭാര്യ തനിക്ക് വേണ്ടി ഡയറി മാത്രമല്ല കവിതയും എഴുതുമെന്ന് നടൻ ബാല. കോകിലയ്ക്ക് 24 വയസ്സും എനിക്ക് 42 വയസുമുണ്ട്. കോകില എന്റെ രാജകുമാരിയാണ് ഞാൻ അവളുടെ രാജാവുംമാണെന്ന് താരം വ്യക്തമാക്കി. എന്റെ ഭാര്യ...

Israel attack Iran:വിമാനം പറത്തിയവരില്‍ വനിതാപൈലറ്റുമാരും; ഇറാനിലെ വ്യോമാക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേല്‍

ടെല്‍ അവീവ്: ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ വനിതാ പൈലറ്റുമാരും. ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിനായി പുറപ്പെടുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇസ്രയേല്‍ പങ്കുവെച്ചിട്ടുണ്ട്. ഇറാന്...

Girl attack Trivandrum:തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചു; 2 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മം​ഗലപുരത്ത് പട്ടാപ്പകൽ വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചു. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം....

Nvidia overtakes Apple : ആപ്പിളിനെ പിന്നിലാക്കി, എൻവിഡിയ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി; റിലയൻസിനുമുണ്ട് നേട്ടം

ന്യൂയോര്‍ക്ക്‌:എൻവിഡിയ ഇനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ആപ്പിൾ ഏറെക്കാലമായി തുടർച്ചയായി കയ്യടക്കിയിരുന്ന സ്ഥാനം എൻവിഡിയ വീണ്ടും സ്വന്തമാക്കുകയാണ്. ‌‌ ജൂണിൽ ഈ സ്ഥാനം നേടിയിരുന്നെങ്കിലും പിന്നീട് ആപ്പിൾ തിരിച്ചുകയറിയിരുന്നു. ആപ്പിളും മൈക്രോസോഫ്റ്റുമാണ്...

Popular this week