ന്യൂഡല്‍ഹി:കൊവിഡ് രോഗബാധയേത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ ആടിയുലഞ്ഞ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോയും.കമ്പനിയിലെ 13 ശതമാനം ജീവനക്കാരോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെടും. സൊമാറ്റോ സിഇഒ ദീപേന്ദര്‍ ഗോയല്‍ ജീവനക്കാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കമ്പനിയുടെ ബിസിനസില്‍ നാടകീയമായ തരത്തിലുള്ള മാറ്റങ്ങളാണുണ്ടായതെന്നും അതില്‍ പലമാറ്റങ്ങളും സ്ഥിരമായി തുടരാന്‍ സാധ്യതയുണ്ടെന്നും ഇതിനാലാണ് ജീവനക്കാരോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെടുന്നതടക്കമുള്ള നടപടികള്‍ സ്വികരിക്കുന്നതെന്നും ദീപേന്ദര്‍ ഗോയലിന്റെ സന്ദേശത്തില്‍ പറയുന്നു.
പ്രത്യേക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലേക്ക് സൊമാറ്റോയെ മാറ്റിക്കൊണ്ടിരിക്കുയാണ്. സ്ഥാപനത്തില്‍ നിലവിലെ ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള ജോലി ഇല്ലെന്നും അതിനാല്‍ 13 ശതമാനത്തോളം തൊഴിലാളികള്‍ക്ക് തുടര്‍ന്നു പോവാനുള്ള സാഹചര്യം നല്‍കുന്നതിന് കഴിയില്ലെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ തീരുമാനം ബാധിക്കുന്ന തൊഴിലാളികളുമായി മാനേജ്മെന്റ് സൂം മെസഞ്ചർ വഴി 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും. ജോലിയിൽ നിലനിർത്തുന്ന ജീവനക്കാർക്ക് ആറു മണിക്കൂറിനുള്ളിൽ [email protected] എന്ന ഇമെയിലിൽ നിന്ന് സന്ദേശം അയക്കുമെന്നും കമ്പനി വ്യക്തമാക്കി