അഹിന്ദു കൊണ്ടുവന്ന ഭക്ഷണം വേണ്ടെന്ന് ഉപഭോക്താവ്; കിടിലന്‍ മറുപടിയുമായി സൊമാറ്റോ സ്ഥാപകന്‍
ഡെലിവറി ബോയ് മുസ്ലീമായതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത ഉപഭോക്താവിന് തകര്‍പ്പന്‍ മറുപടിയുമായി ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. ട്വിറ്റര്‍ ഉപയോക്താവ് അമിത് ശുക്ലയാണ് ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഭക്ഷണം സ്വീകരിക്കാതിരുന്നത്. ഇതേക്കുറിച്ച് ഇയാള്‍ സൊമാറ്റോയെ ടാഗ് ചെയ്ത് ട്വീറ്റും ചെയ്തു. എന്നാല്‍ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണമൊരു മതമാണെന്നുമായിരുന്നു സൊമാറ്റോയുടെ മറുപടി ട്വീറ്റ്.
അവര്‍ ഒരു അഹിന്ദുവിനെയാണ് ഭക്ഷണം കൊണ്ടുവരാന്‍ ഏല്‍പ്പിച്ചത്. അയാളെ മാറ്റാനോ പണം തിരികെ നല്‍കാനോ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. അവര്‍ക്ക് എന്നില്‍ ഒരു ഓര്‍ഡര്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എനിക്ക് അത് വേണ്ട. എന്നായിരുന്നു അമിത് ശുക്ലയുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് സൊമാറ്റോ രംഗത്തെത്തിയത്. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം ഒരു മതമാണെന്നുമായിരുന്നു ട്വീറ്റ്.
ട്വീറ്റ് വൈറലായി പോസ്റ്റിന് മറുപടി നല്‍കി ആളുകള്‍ പോരടിക്കാന്‍ തുടങ്ങിയതോടെയാണ് സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഇന്ത്യയുടെ സംസ്‌കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാല്‍ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നാണ് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദീപിന്ദറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.
ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു. എന്റെ അടുത്ത അഞ്ച് ഓര്‍ഡറും സൊമാറ്റോയ്ക്കാണെന്നും ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നുമാണ് മറ്റു ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.