അധികം കളിച്ചാല്‍ മുഖ്യമന്ത്രിയോട് പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യിക്കും; നടുറോഡില്‍ ട്രാഫിക് പോലീസുകാരനെ ഭീഷണിപ്പെടുത്തി എം.എല്‍.എയുടെ ഭാര്യ
ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ച മകനെതിരെ നടപടിക്കൊരുങ്ങിയ ട്രാഫിക് പോലീസുകാരനെ ഭീഷണിപ്പെടുത്തി എം.എല്‍.എയുടെ ഭാര്യ. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ ആയ സമിനേനി ഉദയ്ഭാനുവിന്റെ ഭാര്യയാണ് നടുറോഡില്‍ ട്രാഫിക് പോലീസിനെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. എം.എല്‍.എയുടെ മകന്‍ സമിനേനി പ്രസാദ് ഹൈദരാബാദിലെ മാതാപൂരില്‍ വെച്ച് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നായിരിന്നു സംഭവം.
അധികം കളിച്ചാല്‍ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യിക്കുമെന്നായിരിന്നു എം.എല്‍.എയുടെ ഭാര്യയുടെ ഭീഷണി. മുഖ്യമന്ത്രി എംഎല്‍എയുടെ ഭാര്യ ഇയാളെ ഭീഷണിപ്പെടുത്തുന്ന ദൃശൃങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എംഎല്‍എയുടെ ഭാര്യയും മകനും മരുമകളും ദൃശൃങ്ങളിലുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എയാണ് സമിനേനി ഉദയ്ഭാനു.