ആലപ്പുഴ:മാവേലിക്കരയിൽ മൊബൈൽ ടവറിൽ കയറി അത്മഹത്യ ഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര കാട്ടുവള്ളി സ്വദേശി ഗണപതി എന്ന് വിളിക്കുന്ന ശ്യാംകുമാർ ആണ് മരിച്ചത്. ഇയാൾ ഒരു മാസമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നതായി പൊലിസ് പറഞ്ഞു.
ഭാര്യയുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർക്കാൻ മാവേലിക്കര പോലിസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ശ്യാംകുമാർ. എന്നാൽ ഒത്തുതീർപ്പ് നടക്കാതെ വന്നതോടെ തൊട്ടടുത്തുള്ള മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
യുവാവ് മൊബൈൽ ടവറിൽ കയറുന്നത് കണ്ട നാട്ടുകാർ പോലീസിൽ അറിയിച്ചതിനെതുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം താഴെ ഇറക്കി മാവേലിക്കര താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News