ആഗ്ര: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളായ ആയിരക്കണക്കിന് ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാകാതെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. അതിനിടെ ഡല്‍ഹിയില്‍ നിന്നു മധ്യപ്രദേശിലെ വീട്ടിലെത്താന്‍ 200 കിലോമീറ്ററിലധികം നടന്ന യുവാവ് യാത്രാമധ്യേ മരിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഡല്‍ഹിയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന രണ്‍വീര്‍ സിംഗ്(38) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണ കാരണം. ഡല്‍ഹിയില്‍ നിന്നും 362 കിലോമീറ്റര്‍ അകലയുള്ള മധ്യപ്രദേശിലെ മൊറെന ജില്ലയിലെ വീട്ടിലേക്കാണ് രണ്‍വീര്‍ സിംഗ് കാല്‍ നടയായി സഞ്ചരിച്ചത്. ഗതാഗത സംവിധാനം നിലച്ചതിനെ തുടര്‍ന്ന് കാല്‍നടയായാണ് പലരും സ്വദേശത്തേക്ക് മടങ്ങുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News