KeralaNews

ഹരിപ്പാട് ചെന്നിത്തലയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് വിമതന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ ഹരിപ്പാട് മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ഥി പത്രിക നല്‍കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതിയാണ് പ്രതിപക്ഷ നേതാവിന് വിമത ഭീഷണി ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇയാള്‍.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനീതി തുറന്നുകാട്ടുന്നതിനാണ് താന്‍ മത്സര രംഗത്തുവന്നതെന്ന് നിയാസ് പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button