ലണ്ടൻ:കൊറോണ വൈറസിനെ നേരിടാന്‍ വാക്‌സിന്‍ എടുത്തിട്ടും കിടപ്പുമുറിയില്‍ പോലും ഭര്‍ത്താവ് മാസ്‌ക് ഊരുന്നില്ലെന്ന് ഭാര്യയുടെ പരാതി. വൈറസിനെ കുറിച്ച് ശാസ്ത്രലോകത്തിന് ഒന്നുമറിയില്ലെന്നും അസുഖം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഭര്‍ത്താവ് പറയുന്നതായി സ്ലേറ്റ് മാഗസിനിലെ ഡോക്ടര്‍ക്ക് ഭാര്യ എഴുതിയ കത്ത് പറയുന്നു.
ബ്രിട്ടീഷുകാരിയായ യുവതിയാണ് ഇങ്ങനെ കത്തെഴുതിയിരിക്കുന്നത്. കൊറോണ വൈറസ് ജൈത്രയാത്ര തുടങ്ങിയ ശേഷം ഭര്‍ത്താവ് മാസ്‌ക് ഊരിയിട്ടില്ല. ഞാനും വാക്‌സിനെടുത്തു. പക്ഷെ, വീട്ടില്‍ പോലും മാസ്‌ക് ധരിച്ചു നടക്കുകയാണ് ഭര്‍ത്താവ്. ഉറങ്ങുമ്പോഴും ബാത്ത്‌റൂമില്‍ പോവുമ്പോളും മാസ്‌കുമായാണ് പോവുന്നത്. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ പോലും മാസ്ക് ഊരുന്നില്ല.
ഡൈനിങ് ടേബിളിലിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ വായ്ഭാഗം മാത്രം തുറക്കും. ഭക്ഷണം വായിലെത്തിയാല്‍ മാസ്‌ക് വെച്ച് വായ് അടക്കും.അതിന് ശേഷമാണ് ചവക്കുന്നതും. വാക്‌സിന്‍ എടുത്തതിനാല്‍ ഇപ്പോള്‍ മാസ്‌ക് വെക്കാതെയാണ് താന്‍ പുറത്തുപോവുന്നത്. പക്ഷെ, വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവിന് വേണ്ടി മാസ്‌ക് വെക്കേണ്ടി വരുന്നു.
ഭര്‍ത്താവിന്റെ സുന്ദരമായ മുഖം നഗ്നമായി കണ്ടിട്ട് ഇപ്പോള്‍ വര്‍ഷം കഴിഞ്ഞുവെന്നും യുവതി കത്തില്‍ വിലപിക്കുന്നു. മുമ്പത്തെ പോലെ അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഉമ്മവെക്കണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. തുണിക്കഷണത്തിന് മുകളിലൂടെ ഉമ്മവെച്ചിട്ട് എന്തുണ്ട് കാര്യം ?
മാസ്‌കുമായി തുടരാനാണ് ഭര്‍ത്താവിന്റെ ഉദ്ദേശമെങ്കില്‍ ഉപേക്ഷിക്കൂയെന്നാണ് എന്റെ അമ്മ പറയുന്നത്. എനിക്ക് അതിന് താല്‍പര്യമില്ല. താന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് യുവതി മാഗസിനിലെ ഡോക്ടറോട് ചോദിക്കുന്നത്.
ഏതെങ്കിലും വിദഗ്ദരായ ഡോക്ടറുമായി ഭര്‍ത്താവിനെ കൊണ്ട് സംസാരിപ്പിക്കണമെന്നാണ് മാഗസിനിലെ ഡോക്ടര്‍ ചോദ്യോത്തര പംക്തിയില്‍ മറുപടി നല്‍കിയിരിക്കുന്നത്. വൈറസുമായി ബന്ധപ്പെട്ട തെറ്റിധാരണകള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നും ജീവിതം വീണ്ടും പൂത്തുലയുമെന്നുമാണ് ഡോക്ടര്‍ പറയുന്നത്