CrimeKeralaNewsRECENT POSTS
കൊച്ചിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍
കൊച്ചി: വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി സഗീറാണ് പോലീസിന്റെ പിടിയിലായത്. കാമുകി തന്നെ അവഗണിക്കുന്നുവെന്ന് തോന്നിയതിനെ തുടര്‍ന്നാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം എംജി റോഡിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി സ്‌കൂട്ടറില്‍ സുഹൃത്തിനെ മെട്രോ സ്റ്റേഷനിലാക്കി മടങ്ങുമ്പോഴായിരുന്നു കാറിടിച്ച് തെറിപ്പിച്ചത്. പെണ്‍കുട്ടിയെ അപകടപ്പെടുത്തിയ ശേഷം സഗീര്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. വീഴ്ച്ചയില്‍ സാരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ സഗീറിനെ കോടതി റിമാന്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News