KeralaNewsRECENT POSTS
ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി
കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ(46) ആണ് ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഭിഭാഷകനെ കാണാനാണ് രാജേഷ് കോടതിയില്‍ എത്തിയെന്ന് പോലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് ചില കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News