Home-bannerKeralaNewsRECENT POSTS
പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം
പാലക്കാട്: പാലക്കാട്ടെ സിവില്‍ സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ആലത്തൂര്‍ വാവുള്യാപുരം സ്വദേശി ബാബു ആണ് ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്‍ ഇടപെട്ട് ആത്മഹത്യാ ശ്രമം തടയുകയായിരുന്നു.
ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായ്പയെടുത്ത് ഇഷ്ടികച്ചൂള തുടങ്ങാനിരുന്നതാണ് ബാബു. പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അനുമതി നിഷേധിക്കപ്പെട്ടെന്നും കടബാധ്യത കൂടിയെന്നുമാണ് ബാബു പോലീസിന് നല്‍കിയ മൊഴി. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ബാബു മൊഴി നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News