CrimeKeralaNewsRECENT POSTS
കഞ്ചാവുമായി യുവാവ് പിടിയില്‍; സ്വന്തം മകനെതിരെ പരാതി നല്‍കിയത് മാതാപിതാക്കള്‍!
തൃശൂര്‍: മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മകന്‍ ഞ്ചാവുമായി പിടിയില്‍. പുന്നയൂര്‍ക്കുളം പെരിയമ്പലം കോളനി പയമ്പിള്ളി ബാബു(38)വാണ് പിടിയിലായത്. കുന്നംകുളം ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബാബുവിന്റെ വീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തി. പോലീസിനെ കണ്ട് ഓടിയ ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. മുന്‍പ് ബീച്ചില്‍ ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ നടത്തിയിരുന്നു. ഹോട്ടലിന്റെ മറവില്‍ അവിടെ കഞ്ചാവ് വില്‍പ്പന നടന്നിരുന്നതായാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News