News
ജോലി സമ്മര്‍ദ്ദം; യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു
ഗാന്ധിനഗര്‍: ജോലി സമ്മര്‍ദം താങ്ങാനാവാതെ ഗുജറാത്തില്‍ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്ത് വന്ന ജിഗര്‍ ഗാന്ധി എന്ന 32കാരനായ എന്‍ജിനീയറാണ് തൂങ്ങി മരിച്ചത്.
മൂന്ന് വര്‍ഷമായി നോയിഡ ആസ്ഥാനമായ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായാണ് യുവാവ് ജോലി ചെയ്തിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൂറത്തിലെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചു.
രണ്ടു മാസമായി ജോലിയുടെ വലിയ സമ്മര്‍ദമുണ്ടായിരുന്നെന്ന് കുടുംബം ആരോപിച്ചു. യുവാവിന്റെ വിവാഹം ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News